ന്യൂയോര്‍ക്ക്: ആകാശത്ത് മദ്യപിച്ചു ലക്ക് കെട്ട് വീണ്ടും മൂത്രമൊഴിക്കൽ.
ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വിദ്യാര്‍ഥി സഹയാത്രക്കാരനുനേരെയാണ് മൂത്രമൊഴിച്ചത്.
അപമര്യാദയായുള്ള പെരുമാറ്റത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് അമേരിക്കന്‍ എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തി. ശരീരത്തില്‍ മൂത്രംവീണ യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചതോടെയാണ് ജീവനക്കാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
വിമാനം നിലത്തിറങ്ങിയ ഉടന്‍ സിഐഎസ്എഫ് ജവാന്‍മാര്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് യാത്രയ്ക്കിടയില്‍ ഉണ്ടായതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. തനിക്ക് പരാതിയില്ലെന്നും പേര് വെളിപ്പെടുത്തരുതെന്നും മൂത്രം വീണ യാത്രക്കാരന്‍ പറഞ്ഞതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും അവര്‍ സാഹചര്യം അവധാനതയോടെ കൈകാര്യം ചെയ്തെന്നും ഡിജിസിഎ അറിയിച്ചു. വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തേക്കും.




