ബില്ല് അടക്കാത്തതിന്റെ പേരിൽ പരീക്ഷാ ദിവസങ്ങളിലും റമസാനിലും വൈദ്യുതി വിഛേദിക്കാൻ പാടില്ല

0
888

റിയാദ്: ബില്ല് അടക്കാത്തതിന്റെ പേരിൽ പരീക്ഷാ ദിവസങ്ങളിലും
റമസാനിലും വൈദ്യുതി വിഛേദിക്കാൻ പാടില്ലെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബില്ല് അടക്കാത്ത സാഹചര്യത്തിൽ
ഉപഭോക്താവിന്റെ കണക്ഷൻ വിഛേദിക്കാൻ അധികാരമുണ്ടെന്ന നിയമത്തിൽ നിന്ന് ഏഴു തരം സാഹചര്യങ്ങളെയും വ്യക്തികളെയും
വൈദ്യുതി റെഗുലേറ്ററി അതോറിറ്റി
ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാർഥികളുടെ പരീക്ഷാ കാലഘട്ടം, റമദാൻ മാസം, വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കുകയും തീർപ്പിലെത്തുകയും
ചെയ്യാത്തിടത്തോളം സമയം, വൈദ്യുതി ഉപയോഗം അത്യാവശ്യമായി വരുന്ന വൈകല്യങ്ങളുള്ള ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാരെല്ലാം പരിഗണന അർഹിക്കുന്നവരാണെന്നും

ഇവരുടെയൊന്നും വൈദ്യുതി കണക്ഷൻ ബില്ലടക്കാത്തതിന്റെ പേരിൽ വിഛേദിക്കാൻ പാടില്ലെന്നും അതോറിറ്റി അറിയിച്ചു.