മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
1575

മസ്‍കത്ത്: മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ മഞ്ഞമങ്കാല സ്വദേശി പ്രഭാകരന്‍ (65) ആണ് ഒമാനിലെ സലാലയിലെ താമസ സ്ഥലത്ത് മരിച്ചത്. സലാല സെന്ററിലെ മസ്‍ജിദ് അഖീലിന് സമീപത്തുള്ള താമസ സ്ഥലത്തായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 30 വര്‍ഷത്തിലധികമായി ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

അവിവാഹിതനായ പ്രഭാകരന്‍ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിതാവ് – ജനാര്‍ദ്ദനന്‍ ആചാരി. മാതാവ് – തങ്കമ്മ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഒമാനിലെ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു.