റിയാദ്: സഊദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടും.
ഇതിന് ആയിരം മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് ഹൈവേ സുരക്ഷാ സേന മുന്നറിയിപ്പ് നൽകി.
ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ രേഖകൾ (ഇസ്തിമാറ), ഇൻഷുറൻസ് വിശദാംശങ്ങൾ, ഇഖാമ പകർപ്പ് എന്നിവയും വാഹനത്തിൽ കരുതണം. ട്രാഫിക് പോലീസ് ഇവ ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകണം.




