റിയാദ്: സഊദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി 2021 നെ അപേക്ഷിച്ച് 2022 ൽ 5.4% വർധിച്ച് 1,280 ബില്യൺ റിയാലിലെത്തി.
2016 മുതൽ 2022 വരെയുള്ള കാലയളവിനുള്ളിൽ 121% വർധന രേഖപ്പെടുത്തിയതായി കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ 7 വർഷങ്ങളിൽ സഊദി ഈന്തപ്പഴങ്ങളുടെ വാർഷിക ശരാശരി കയറ്റുമതിയിൽ 12% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
സഊദി ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 116 രാജ്യങ്ങളിൽ എത്തിയതിനാൽ ഈന്തപ്പഴ മേഖലയുടെ വികസനം മിക്ക ആഗോള വിപണികളിലും സഊദി ഈന്തപ്പഴത്തിന്റെ വ്യാപനം വർദ്ധിപ്പിക്കാൻ സഹായിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ കയറ്റുമതിയുടെ മൂല്യം ഉയർത്തുന്നതിന് ഒന്നിലധികം പാതകളിലൂടെയുള്ള തങ്ങളുടെ സംരംഭങ്ങൾ സംഭാവന നൽകിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു.
….




