43 വർഷമായി സഊദിയിൽ പ്രവാസിയായ കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു

0
2060

ജിദ്ദ: നാല് പതിറ്റാണ്ടിലധികമായി സഊദിയിൽ പ്രവാസിയായ കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊല്ലം ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ ആണ് മരിച്ചത്. 72 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. 43 വർഷമായി സഊദിയിൽ കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരവധി വർഷക്കാലം ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ: മൈമൂനത്ത്, മക്കൾ: ഫായിസ്, അഷ്‌ഫാഖ്‌ (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ്‌ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക