പക്ഷിയിടിച്ചു എഞ്ചിൻ തകർന്നു, ഇന്‍ഡിഗോ വിമാനത്തിന് അഹമ്മദാബാദില്‍ അടിയന്തിര ലാൻഡിംഗ്

0
1528

സൂറത്ത് (ഗുജറാത്ത്): പക്ഷിയിടിച്ചതിനെ തുടർന്ന് വിമാന എഞ്ചിൻ ബ്ലേഡുകൾ തകർന്നതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. സൂറത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. ഇന്‍ഡിഗോ 6E-646 വിമാനമാണ് അപകടത്തിൽ പെട്ടതിനെ തുടർന്ന് തിരിച്ചുവിട്ടത്. സൂറത്തില്‍നിന്ന് വിമാനം പറന്നുതുടങ്ങിയതോടെ പക്ഷിയിടിക്കുകയായിരുന്നു.

അതേസമയം, വിമാനം അഹമ്മദാബാദില്‍ സുരക്ഷിതമായി ഇറക്കിയിട്ടുണ്ട്. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഫാന്‍ ബ്ലേഡ് തകര്‍ന്നതായി ഡി.ജി.സി.എ. അറിയിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഭോപാലിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെയായിരുന്നു ഇത്.

പറന്നുയരുന്നതിനിടെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടിയതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ട സംഭവവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. കോഴിക്കോട്ടുനിന്ന് സഊദിയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പിന്നീട് അടിയന്തരമായി തിരുവനന്തപുരത്തിറക്കിയത്.