ശംഖുംമുഖം: വിമാനയാത്രയ്ക്കിടെ വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യൻ സ്വദേശി ഉസ്മാൻ മൗനെയാണ് (55) മരിച്ചനിലയിൽ കണ്ടെത്തിയത്. സഊദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് വിമാനത്തിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്തോനേഷ്യൻ വിമാനം’ജെ.എഫ് 59′ ഇന്ധനം തീർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയപ്പോഴാണ് സംഭവം. ഇതോടെ വിമാനത്താവള അധികൃതർ ഇന്തോനേഷ്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മറ്റ് നടപടികൾക്ക് ശേഷം കാർഗോ വഴി മൃതദേഹം ഇന്ത്യോനേഷയിലേക്ക് എത്തിക്കും. വിമാനം ഇന്ധനം നിറച്ചശേഷം അതേദിവസം തന്നെ വൈകിട്ട് 7 ഓടെ തിരികെ പോയി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




