കോഴിക്കോട്ടേക്ക് പറക്കാം 310 ദിർഹത്തിന്, ഓഫറുകളുമായി വിമാന കമ്പനി

0
1877

ദുബൈ: 310 ദിര്‍ഹത്തിന് കേരളത്തിലേക്ക്
ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും എയര്‍ ഇന്ത്യയിൽ പറക്കാം. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 25 വരെയാണ് ഓഫര്‍ കാലാവധി.

ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നും കോഴിക്കോട്ടേയ്ക്ക് യാത്രചെയ്യുന്നതിനാണ് ഓഫര്‍ ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബുക്കിങ് കാലാവധിയും യാത്രചെയ്യാനുള്ള സമയപരിധിയും മാര്‍ച്ച് 25-ന് അവസാനിക്കുമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.