ചന്ദ്രനും ശുക്രനും ചൊവ്വയും നേര്‍ രേഖയിലെത്തുന്ന അപൂര്‍വ ദൃശ്യം അറബ് രാജ്യങ്ങളില്‍ ഇന്ന് പ്രകടമാകും

0
2503

റിയാദ്: സൂര്യാസ്തമയത്തിന് ശേഷം ഏതാനും സമയം ചന്ദ്രനും ശുക്രനും ചൊവ്വയും നേര്‍ രേഖയിലെത്തുന്ന അപൂര്‍വ ദൃശ്യം അറബ് രാജ്യങ്ങളില്‍ ഇന്ന് പ്രകടമാകും.

ചന്ദ്രനും ശുക്രനും ചൊവ്വയും രേഖയിലെത്തുന്നത് പ്രാപഞ്ചിക പ്രതിഭാസമാണെന്നും സൗരയുഥത്തില്‍ നിരവധി രക്ഷത്രങ്ങള്‍ നേര്‍ രേഖയില്‍ എത്താറുണ്ടെന്നും ജിദ്ദ ഗോളശാസ്ത്രസമിതി മേധാവി എന്‍ജിനീയര്‍ മാജിദ് അബൂ സാഹിറ അഭിപ്രായപ്പെട്ടു.

നേര്‍ രേഖയിലെത്തുകയെന്നത് സാങ്കേതികം മാത്രമാണ്. എല്ലാ നക്ഷത്രങ്ങളും ഒരേ അച്ചുതണ്ടിലല്ല സൂര്യനെ ചുറ്റുന്നത്. എല്ലാറ്റിനും വ്യത്യസ്ത ഭ്രമണ പഥങ്ങളുണ്ട്. ചന്ദ്രനും ശുക്രനും ചൊവ്വയും നേര്‍രേഖയിലെത്തുന്നത് ഇന്ന് ഇരുട്ടാകുന്നതിനു മുമ്പാണ് ദശ്യമാകുക. ശുക്രനും ചൊവ്വയും കൃത്യമായി കാണാന്‍ സാധിക്കും.