ജിദ്ദ: ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അന്നം നൽകുന്ന സഊദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ ജിദ്ദ – തിരുവിതാംകൂർ അസോസിയേഷൻ (ജെ ടി എ ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ നാഷണൽ ഗാഡ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തിയ ക്യാമ്പിന് ജെ ടി എ പ്രസിഡന്റ് അലി തേക്ക്തോട്, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ട്രെഷറർ മാജ സാഹിബ്, വൈസ് പ്രസിഡന്റ് നവാസ് ബീമാപ്പള്ളി, ശിഹാബ് താമരക്കുളം, മസ്ഊദ് ബാലരാമപുരം, പ്രിജിൻസ്, അനിൽ വിദ്യാധരൻ, ശ്രീദേവി അനിൽ, ദിലീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
സഊദി സ്ഥാപക ദിനത്തിൽ രക്ത ദാനം നടത്തിയ ഇന്ത്യക്കാരുടെ സ്നേഹത്തിന് ആശുപത്രി അധികൃതർ പ്രത്യേക നന്ദി രേഖപ്പെടുത്തി.




