ഒടുവിൽ രാജി; സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചു

0
1874

മലപ്പുറം: ഹക്കീം ഫൈസി ആദൃശ്ശേരി
സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്
രാജിവെച്ചു. ചൊവ്വാഴ്ച്ച രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ഹക്കീം ഫൈസി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇന്ന് വൈകിട്ട് വീണ്ടും സാദിഖ് അലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. ഹക്കീം ഫൈസി ആദൃശ്ശേരി സ്ഥാനമൊഴിഞ്ഞാൽ സമസ്ത സിഐസിയുമായി സഹകരിക്കുമെന്ന് എസ് വൈ എസ് സ്റ്റേറ്റ് വർക്കിങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കിയിരുന്നു.

ആദ്യശ്ശേരിയെ വിളിച്ചുവരുത്തി തങ്ങള്‍ രാജി ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. നടപടി നേരിടുന്ന ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന് എസ്‌വെഎസ്, എസ്‌കെഎസ്എസ്എഫ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങില്‍ ഫൈസിക്കൊപ്പം വേദി പങ്കിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയും പാണക്കാട്ടെ കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.