റീ എൻട്രിയിൽ തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുക 7 വിമാനത്താവളങ്ങളിൽ, ഉത്തരവാദിത്വം തൊഴിലുടമകൾക്ക്

0
3390

റിയാദ്: എക്‌സിറ്റ് റീ-എൻട്രി വിസകളുമായി വരുന്ന ഗാർഹിക തൊഴിലാളികളെ സഊദിയിലെ 7 വിമാനത്താവളങ്ങളിലും സ്വീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾ വഹിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്‌ഡി) കീഴിലുള്ള മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, ഖസീം പ്രിൻസ് നൈഫ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ഹായിൽ ഇന്റർനാഷണൽ എയർപോർട്ട്, അൽ അഹ്സ ഇന്റർനാഷണൽ എയർപോർട്ട്, അബഹ ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് നിയുക്ത വിമാനത്താവളങ്ങളെന്ന് മുസാനിദ് വ്യക്തമാക്കി.

ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾക്ക് 920002866 നമ്പറിൽ ബന്ധപ്പെടാൻ മുസാനിദ് പറഞ്ഞു. സഊദി അറേബ്യയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നത് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ് റീ എൻട്രി വിസയുമായി വരുന്നവർ തൊഴിലുടമ സ്വീകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക