ഖത്തർ കെ എം സി സി ലീഡ് സീസൺ-2 ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഖത്തർ കെ എം സി സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ലീഡ്‌ സീസൺ- 2 ഉദ്ഘാടനവും പുതിയ ലോഗോ പ്രകാശനവും കെഎംസിസി ഓഫീസിൽ വെച്ച് നടന്നു. ലീഡ് സബ് കമ്മിറ്റി ചെയർമാൻ കുബൈബ് അധ്യക്ഷത വഹിച്ചു. പരിപാടി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശരീഫ് സാഗർ, പി. ടി ഫിറോസ് എന്നിവർ പ്രഭാഷണം നടത്തി. പരിപാടിയിൽ വെച്ച് ലീഡ് സീസൺ 2 ലോഗോ പ്രകാശനം പി. കെ ഫിറോസ് നിർവഹിച്ചു.

ഖത്തർ കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ സവാദ് വെളിയംകോട്, അക്ബർ വെങ്ങാശേരി, അലി മൊറയൂർ, അബ്ദുൽ മജീദ്, ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, മുൻ സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സലീം റഹ്‌മാനി ഖിറാഅത് നടത്തി. ലീഡ് സബ് കമ്മിറ്റി ജനറൽ കൺവീനർ സാദിഖ് പൊന്നാനി സ്വാഗതവും കൺവീനർ അജ്നാസ് നന്ദിയും പറഞ്ഞു.