ചരക്കു കപ്പല്‍ കത്തിനശിച്ചു; ഇന്ത്യക്കാർ അടക്കം ഒൻപത് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0
1113

സലാല: സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ഇന്ത്യക്കാരായ ഒൻപത് കപ്പല്‍ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

രക്ഷപ്പെട്ട ഏഴു പേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടു പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. ഒരു സ്വദേശി പൗരനാണ് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഒൻപതു പേരെയും രക്ഷപ്പെടുത്തിയത്.

ദുബായില്‍ നിന്നും സൊമാലിയയിലേക്ക് വാഹനങ്ങള്‍ എത്തിക്കുകയായിരുന്ന ദുഅ അല്‍ ജദഫ് എന്ന ചരക്കു കപ്പലാണ് പൂർണമായും കത്തി നശിച്ചത്. കപ്പലിലുണ്ടായിരുന്ന എൺപതോളം കാറുകള്‍ തീപിടിത്തത്തിൽ കത്തിനശിച്ചു. കപ്പലില്‍ നിന്നു രക്ഷപ്പെട്ടവരുടെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നു സലാലയിലെ എംബസി കോണ്‍സുലാര്‍ ഏജന്റ് കെ. സനാതനന്‍ അറിയിച്ചു.