റിയാദ്: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തുർക്കിയെ ബാധിച്ച ഭൂകമ്പത്തെത്തുടർന്ന് നടത്തിയ ദുരിതാശ്വാസത്തിനും മനുഷ്യത്വപരമായ ശ്രമങ്ങൾക്കും തുർക്കി സർക്കാർ സഊദി സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.
സഊദി അറേബ്യയുടെയും അതിന്റെ സഹോദരങ്ങളുടെയും നേതൃത്വത്തിന്റെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ തുർക്കി സർക്കാർ പറഞ്ഞു.
സൗദിയുടെ മാനുഷിക, ദുരിതാശ്വാസ, വൈദ്യസഹായം എന്നിവയുമായി നിരവധി വിമാനങ്ങൾ തുർക്കിയിലെ വിവിധ ബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്.
സഹോദര രാജ്യങ്ങളിൽ നിന്ന് പിന്തുണയും ഐക്യദാർഢ്യവും സ്വീകരിക്കുന്നത് ഇത്തരമൊരു ദുഷ്കരമായ സമയത്ത് വളരെ പ്രധാനമാണ്, ഞങ്ങളെ പിന്തുണയ്ക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസ്താവനയിൽ പറഞ്ഞു.
കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief), രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഭൂകമ്പബാധിതരെ സഹായിക്കുന്നതിനായി ഒരു ദേശീയ കാമ്പയിൻ ആരംഭിച്ചിട്ടുണ്




