സഊദിയിൽ പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ഏഷ്യൻ വനിതയെ അറസ്റ്റ് ചെയ്തു

0
2975

അൽ ഖോബാർ: സഊദി അറേബ്യയിലെ അൽ ഖോബാർ നഗരത്തിലെ ഒരു പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ഒരു ഏഷ്യൻ വനിതയെ അറസ്റ്റ് ചെയ്തു.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അൽഖോബാർ ബ്രാഞ്ചിൽ നിന്നുള്ള സംഘമാണ് ബാർബർഷോപ്പിൽ റെയ്ഡ് നടത്തിയതെന്ന് മന്ത്രാലയ വക്താവ് സാദ് അൽ ഹമ്മദ് പറഞ്ഞു.

ബാർബർ ഷോപ്പിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു സ്ത്രീ തൊഴിലാളിയുണ്ടെന്ന വാണിജ്യപരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ കട പരിശോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പരിസ്ഥിതിയുടെ ഏകീകൃത നിയന്ത്രണത്തിന്റെ ലംഘനമാണിത്. പുരുഷന്മാരുടെ സ്‌പോർട്‌സ് ക്ലബ്ബുകൾ, പുരുഷന്മാരുടെ ബാർബർ ഷോപ്പുകൾ തുടങ്ങിയ പുരുഷ ഉപഭോക്താക്കൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ തൊഴിലുടമയ്ക്ക് അനുവാദമില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.