തായിഫ്: സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തായിഫിന് വടക്ക് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
രണ്ട് വനിത അധ്യാപകരും ഇരു വാങ്ങളിലെയും ഡ്രൈവർമാരും ആണ് മരിച്ചത്.
വനിത അധ്യപകർ ത്വാഇഫിൽ നിന്ന് 160 കിലോമീറ്റർ വടക്ക് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. അതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചു. സംഭവ നടന്ന ഉടനെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ആവശ്യമായ നടപടികൾ സ്വീകരിച്ചു.




