സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വനിത അധ്യാപകരടക്കം നാലു പേർ മരിച്ചു

0
1876

തായിഫ്: സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല്​ പേർ മരിച്ചു. തായിഫിന്​ വടക്ക്​ വ്യാഴാഴ്​ച രാവിലെയാണ് സംഭവം.
രണ്ട്​ വനിത അധ്യാപകരും ഇരു വാങ്ങളിലെയും ഡ്രൈവർമാരും ആണ്​​ മരിച്ചത്​.

വനിത അധ്യപകർ ത്വാഇഫിൽ നിന്ന്​ 160 കിലോമീറ്റർ വടക്ക്​ ജോലി സ്ഥലത്തേക്ക്​ പോകുകയായിരുന്നു. അതിനിടയിലാണ്​ ഇവർ സഞ്ചരിച്ച​ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. എല്ലാവരും സംഭവസ്ഥലത്ത്​ മരിച്ചു. സംഭവ നടന്ന ഉടനെ ബന്ധ​പ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ആവശ്യമായ നടപടികൾ സ്വീകരിച്ചു.