അൽ വെഹ്ദയെ തകർത്ത്‌ ക്രിസ്റ്റിയാനോ; അല്‍ നസറിന് വേണ്ടി സൂപ്പർ താരം വലയിലാക്കിയത് നാലു ഗോളുകൾ

0
1293

ജിദ്ദ: സൗദി ലീഗ് ഫുട്‌ബോളിൽ അൽ വെഹ്ദക്ക് എതിരായ മത്സരത്തിൽ
അല്‍ നസ്റിന് വേണ്ടി സൂപ്പർ താരം
ക്രിസ്റ്റിയാനോ റൊണാൾഡോ നാലു ഗോളുകൾ വലയിലാക്കി.

ഒരു പെനാൽറ്റിയടക്കമാണ് ഇത്രയും ഗോളുകൾ. 21, 40, 53(പെനാൽറ്റി)61 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മക്കയിലെ കിംഗ് അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

അൽ നസറിനൊപ്പം ചേർന്നതോടെ സ്വന്തം അക്കൗണ്ടിൽ ഒരു പെനാൽറ്റി ഗോൾ മാത്രമുണ്ടായിരുന്ന റൊണാൾഡോയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.