തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സംരംഭകർക്കായി സൗജന്യ ഏകദിന പരിശീലന പരിപാടി ഫെബ്രുവരിയിൽ. എറണാകുളത്ത് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 13നകം രജിസ്റ്റർ ചെയ്യണം.
സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും തിരിച്ചു വരുന്നവർക്കും വേണ്ടിയുള്ളതാണ് സംരംഭകത്വം രജിസ്ട്രേഷനായി പരിശീലനം 0471-2770534, 8592958677 അല്ലെങ്കിൽ
nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിൽ വിലാസങ്ങളിലും ബന്ധപ്പെടണം. രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (N.B.F.C) കീഴിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോർക്ക റൂട്ട്‌സ്, സംരംഭകത്വ പിന്തുണാ സ്കീമുകൾ, ബിസിനസ് സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ തരത്തിലുള്ള ലൈസൻസുകൾ, ജിഎസ്ടി എന്നിവയെക്കുറിച്ചുള്ള പരിശീലനത്തിന്റെ ഭാഗമായി പൊതുവായ സംശയങ്ങൾക്കുള്ള പരിശീലനവും ഉത്തരങ്ങളും നൽകും.




