റിയാദ്: സിംഗിൾ എൻട്രി ഫാമിലി വിസിറ്റ് വിസ പുതുക്കൽ ഇപ്പോൾ 2 ഘട്ടങ്ങളിലൂടെ എളുപ്പമാണെന്ന് അബ്ഷിർ. അബ്ഷിർ വഴിയുള്ള സിംഗിൾ ഫാമിലി വിസിറ്റ് വിസ വിപുലീകരണ നടപടിക്രമങ്ങളും കഴിഞ്ഞ ദിവസം അബ്ഷിർ വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ ഒരു ട്വീറ്റ് ലാണ് അബ്‌ഷിർ പ്ലാറ്റ്‌ഫോം “ഫാമിലി വിസിറ്റ് വിസ എക്‌സ്‌റ്റൻഷനുള്ള” നടപടികൾ വെളിപ്പെടുത്തിയത്. റസിഡന്റ് ആയ വ്യക്തികൾക്ക് അബ്‌ഷിർ പ്ലാറ്റ്‌ഫോം വഴി ഓൺലൈനിൽ ഈ സേവനം എളുപ്പത്തിൽ ഉപയോഗിക്കാമെന്ന് അബ്ഷിർ പ്രസ്താവിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസിറ്റ് വിസകൾ ഓൺലൈൻ വഴി അബ്ഷിറിൽ പുതുക്കാമെന്നാണ് അബ്ഷിർ ട്വീറ്റ് ചെയ്തത് എങ്കിലും സിംഗിൾ എൻട്രി വിസക്ക് മാത്രമാണ് ഇത് ബാധകമുന്നതെന്നാണ് അനുഭവസ്ഥരിൽ നിന്ന് വ്യക്തമാകുന്നത്. വിസിറ്റ് വിസ ഇഷ്യൂ ചെയ്ത റസിഡന്റ് പ്രവാസികൾക്ക് തങ്ങളുടെ ഫാമിലി വിസിറ്റ് വിസ നീട്ടൽ രണ്ട് ഘട്ടങ്ങൾ കൊണ്ട് സാധിക്കും. എന്നാൽ, ചില മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിരിക്കണം. സിംഗിൾ ഫാമിലി വിസിറ്റ് വിസ നീട്ടുന്നതിനുള്ള നടപടിക്രമം ഇപ്രകാരമാണ്.
1. അബ്ഷറിലേക്ക് ലോഗിൻ ചെയ്യുക, OTP പരിശോധിച്ചുറപ്പിക്കുക, തുടർന്ന് ‘കുടുംബ അംഗങ്ങൾ എന്ന ‘ ടാബിൽ നിന്ന് “സേവനങ്ങൾ” എന്നത് തിരഞ്ഞെടുക്കുക.
2. “ഫാമിലി വിസിറ്റ് വിസ കാലാവധി നീട്ടൽ” എന്നതിൽ ക്ലിക്ക് ചെയ്യുക.
ഫാമിലി വിസിറ്റ് വിസ ഓൺലൈനായി അബ്ഷർ വഴി നീട്ടുന്നതിന് ബാധകമായ നിബന്ധനകളും വ്യവസ്ഥകളും:
• വിസ പുതുക്കുന്ന സമയത്ത്, സന്ദർശന വിസ കാലാവധി കഴിയുന്ന തീയതി 7 ദിവസത്തിൽ കുറവായിരിക്കണം. വിസ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ, വിസയുടെ കാലഹരണ തീയതി ഉൾപ്പെടെ 3 ദിവസത്തിൽ കൂടരുത്.
• വിസിറ്റ് വിസ ഉടമ സഊദി അറേബ്യയിലായിരിക്കണം.
• സന്ദർശകരുടെ മെഡിക്കൽ ഇൻഷുറൻസ് വിപുലീകരണ കാലയളവ് ഉണ്ടായിരിക്കണം.
• പുതുക്കുന്നതിനുള്ള ഫീസ് അടക്കണം.
• വിസ പുതുക്കുന്ന സമയത്ത് സന്ദർശക പാസ്‌പോർട്ട് സാധുതയുള്ളതായിരിക്കണം.
• വിസിറ്റ് വിസ ഉടമയും വിസ പുതുക്കുന്നയാളും ജീവനോടെ ഉണ്ടായിരിക്കണം.
• സന്ദർശകരുടെ മേൽ ട്രാഫിക് ലംഘന പിഴകൾ ഉണ്ടാകരുത്.
അതേസമയം, ഈ ഫാമിലി വിസിറ്റ് വിസ പുതുക്കുവാനുള്ള സംവിധാനം സിംഗിൾ വിസിറ്റ് വിസയ്ക്ക് മാത്രമുള്ളതാണ്. ഈ സേവനം ഉപയോഗിക്കാൻ അബ്ഷിർ പ്ലാറ്റ്ഫോം എല്ലാ പ്രവാസികളോടും ആവശ്യപ്പെടുകയും ചൂഷണ രീതികൾ പിന്തുടരുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിലവിൽ മൾട്ടിപ്പിൾ വിസിറ്റ് വിസ ആദ്യ മൂന്ന് മാസത്തിനു ശേഷം പിന്നീട് വീണ്ടും മൂന്ന് മാസം ലഭിക്കണമെങ്കിൽ സഊദിക്ക് പുറത്തു കടന്ന് തിരിച്ചു വരിക തന്നെ വേണം. ഇതിനായി പലരും ബഹ്‌റൈൻ, ജോർദാൻ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
അബ്ഷിറിലെ തവാസുൽ വഴി ശ്രമിക്കാമെങ്കിലും പലപ്പോഴും ഇത് രണ്ടാഴ്ച പോലുള്ള ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ ശ്രമം നടത്തുന്നവർക്ക് പിന്നീട് ഈ ദിവസത്തിന് ശേഷം പലപ്പോഴും രാജ്യം വിടൽ നിർബന്ധമായിത്തീരുകയും ചെയ്യും. ഈ തലവേദനകൾ എല്ലാം ഒഴിവാക്കാനും വീണ്ടും തുടർച്ചയായി മൂന്ന് മാസം ലഭിക്കാനും മുകളിൽ സൂചിപ്പിച്ച പോലെ പ്രവാസി കുടുംബങ്ങൾ ബഹ്‌റൈൻ, ജോർദാൻ രാജ്യങ്ങളിലേക്ക് പോയി തിരിച്ചു വരുകയാണ് ചെയ്യുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=========================================
സഊദി മൾട്ടി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ ചുരുങ്ങിയ പുതുക്കാം👇
കൂടുതൽ വിവരങ്ങൾക്ക്
Journeys world travels and Limousine
Contact :
http://wa.me/+966503347439
http://wa.me/+97334436073




