സഊദിയിൽ അമുസ്‌ലിംകൾക്ക് കൂടുതൽ ശ്മശാനങ്ങളൊരുക്കുന്നു, നടപടികൾ ആരംഭിച്ചു

0
551

റിയാദ്: രാജ്യത്ത് മരണപ്പെടുന്ന അമുസ്‌ലിംകൾക്കായി കൂടുതൽ ശ്മശാനങ്ങളൊരുക്കാൻ നിർദേശം. സഊദി മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് രാജ്യത്തെ അതാത് ഗവർണറേറ്റുകളിലെ മേയർമാരോട് ഇക്കാര്യം നിർദേശിച്ചത്. ഇതോടെ, സഊദിയിൽ പ്രവാസികളായിരിക്കെ മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകൾ ഇതോടെ കൂടുതൽ ലളിതമാകും. നിലവിൽ അമുസ്‌ലിംകൾക്ക് ശ്മശാനങ്ങൾ ഉണ്ടെങ്കിലും വിവിധയിടങ്ങളിൽ ഇത് വളരെ പരിമിതമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് സംസ്‌കാര നടപടികളുടെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. പ്രവിശാലമായ ജിദ്ദ ഗവർണറേറ്റിൽ തന്നെ തീരെ ചെറിയ ശ്മശാനമാനുള്ളത്. ഇത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. മുസ്‌ലിം ശ്മശാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശ്മശാനങ്ങൾക്ക് മന്ത്രാലയം പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് കൂടാതെ, അമുസ്‌ലിംകൾക്കിടയിൽ മരണപ്പെട്ടവരുടെ ശവകുടീരങ്ങൾ ഒരുക്കുന്നതിനും മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഇലക്‌ട്രോണിക് സേവനങ്ങൾ വഴി തൽക്ഷണം ശവസംസ്‌കാര സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യങ്ങളൊരുക്കും.

കുഴികൾ ഒരുക്കാനും മൃതദേഹം കഴുകാനും ആവശ്യമായ പുതിയ മുറികളും ഓരോ കേന്ദ്രങ്ങളിലും ഒരുക്കും. ശ്മശാന ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് ദിവസവും ശ്മശാനങ്ങൾ സജ്ജീകരിക്കാൻ മേയറുടെ ഓഫീസ് പ്രവർത്തിക്കുന്നതിനും ശവകുടീരങ്ങൾക്ക് നമ്പറിടുന്നതിനും നിർദേശമുണ്ട്. പിന്നീട് മരിച്ചയാളുടെ ആളുകൾക്ക് ശ്മശാനങ്ങൾ സന്ദർശിക്കുമ്പോൾ അവരുടെ ബന്ധപെട്ടവരുടെ ശവകുടീരങ്ങൾ എവിടെയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നതിനു ഇത് ഉപകരിക്കും.

ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ശ്മശാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനവും ചർച്ച ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന വിദഗ്ധരുമായി യോഗം നടത്തിയതായി ത്വായിഫ് മേയർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക