ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്തിൽ മരിച്ചു; വിമാനത്തിന് എമർജൻസി ലാന്റിംഗ്

0
3876

ജിദ്ദ: വിശുദ്ധ ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്തിൽ മരിച്ചു. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50) ആണ് ഗോവയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇവിടെ വിമാനം എമർജൻസി ലാന്റിംഗ് നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. ഉംറ പൂർത്തിയാക്കി മദീന സിയാറത്തും കഴിഞ്ഞു ജിദ്ദ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മടക്കയാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ഗോവയിൽ ഏമർജൻസി ലാന്റിംഗ് നടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മയ്യത്ത് ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

മകൾ: ആരിഫ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: റസാഖ് പുക്കാട്ട് (ചുങ്കം), ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക