ജിദ്ദ എയർപോർട്ടിൽ ലഗേജുകൾ സ്വന്തമായി കൈകാര്യം ചെയ്യാം, പുതിയ ഓട്ടോമാറ്റിക് മെഷീൻ സജ്ജമായി; നേട്ടങ്ങൾ ഇങ്ങനെ

0
3932

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് സെൽഫ് സർവീസ് ബാഗേജ് ഷിപ്പ്‌മെന്റ് സംവിധാനം ലഭ്യമാക്കി. സമയവും ജോലി ഭാരവും ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ട് വന്നത്. നിലവിൽ ടെർമിനൽ 1 ലാണ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. വിമാനയാത്രക്കായി എത്തുന്നവർക്ക് സ്വന്തമായി തങ്ങളുടെ ലഗേജുകൾ അയക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർവീസ് ഷിപ്പിംഗ് സുഗമമാക്കുകയും സമയം ലാഭിക്കുകയും ഉപകരിക്കുന്ന മെഷീൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ടിക്കറ്റ് റീഡ് ചെയ്യുകയും അനുവദനീയമായ ഭാരം നിർണ്ണയിക്കാനും ബാഗിന്റെ തിരിച്ചറിയൽ സ്റ്റിക്കർ പ്രിന്റ് ചെയ്യാനും കഴിയുന്ന മെഷീനിൽ അറബിയിലും ഇംഗ്ലീഷിലും സേവനങ്ങൾ ലഭ്യമാണെന്നും ജിദ്ദ വിമാനത്താവളം അറിയിച്ചു.

നിർദ്ദേശങ്ങൾ പാലിച്ചതിന് ശേഷം ലഗേജ്‌ സ്വീകരിക്കുകയും അത് പിന്നീട് കൺവെയർ ബെൽറ്റിൽ ഓട്ടോമാറ്റിക് ആയി നീക്കുകയും ചെയ്യും. എന്നാൽ, ബാഗേജ്‌ സംവിധാനത്തിലെ നിബന്ധനകൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കണം ബാഗേജ്‌ തയ്യാറാക്കേണ്ടത്. നിലവിൽ ടെർമിനൽ 1 ലെ ഏരിയ A2 ൽ ഓട്ടോമാറ്റിക് ലഗേജ്‌ സ്വീകരിക്കൽ മെഷീൻ സജ്ജമാണെന്ന് എയർപോർട്ട് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക