ഹായിൽ: ഹായിൽ കിംഗ് സൽമാൻ ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു.
ഹായിൽ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി വെൽഫെയർ സമിതിയാണ് തുണയായയത്.
ഹായിൽ സിറ്റിയിൽ ടൈലറിംഗ് വർക്ക് നടത്തിവന്നിരുന്ന കൈപ്പമംഗലം സ്വദേശിയായ ഹംസയെയാണ് തുടർ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹംസയെ ശ്വാസതടസ്സത്തെ തുടർന്ന് രണ്ടര മാസം മുമ്പാണ് ഹായിൽ കിംഗ് സൽമാൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടരെയുണ്ടായ ഹൃദയാഘാതം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സംവിധാനത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടർന്ന്, രണ്ടര മാസമായി വെന്റിലേറ്ററിൽ കഴിയുന്ന ഹംസയെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുവാനായി ഐ.സി.എഫ് ഹായിൽ സെൻട്രൽ വെൽഫെയർ സമിതി ഇടപെട്ടു.




