ഷാർജ: പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം സാങ്കേതികത്തകരാർ കാരണം തിരിച്ചിറക്കി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 174 യാത്രകാരുമായി ഇന്നലെ രാത്രി 11.45-നാണ് വിമാനം പറന്നുയർന്നിരുന്നത്.
തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ എയർപോർട്ട് ടെർമിനിലേക്ക് മാറ്റിയെങ്കിലും എപ്പോൾ പുറപ്പെടാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ്.
വിമാനം പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു. എന്നാൽ, വിമാനം തിരിച്ചറിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുകയാണെന്ന വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്.
നാട്ടിലേക്കുള്ള ഒരു മൃതദേഹവും അവരുടെ ബന്ധുക്കളും ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം വിമാനത്തിൽ ഉണ്ട്. എന്നാൽ എയർപോർട്ടിൽ തിരിച്ചിറക്കിയ യാത്രക്കാരെ മാനേജ് ചെയ്തതിൽ വിമാനക്കമ്പനിയുടെ സർവീസ് ഒട്ടും തൃപ്തികരമല്ലെന്നും റിപ്പോർട്ടുകളുണ്ട്. നേരം പുലരും വരെ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ പോലും എയർ ഇന്ത്യ അധികൃതർ തയ്യാറായില്ലെന്നാണ് വിവരം.




