സഊദിയിലേക്ക് വിസ അനുവദിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി എംബസി

0
7046

ന്യൂഡൽഹി: സഊദിയിലേക്ക് വിസ അനുവദിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി ന്യൂഡൽഹിയിലെ സഊദി എംബസി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മോഫ(മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ്) യിൽ രജിസ്‌ട്രേഷൻ നടത്തുമ്പോൾ യഥാർഥ പ്രൊഫഷൻ രേഖപ്പെടുത്തണം.
ഫാമിലി വിസിറ്റ് വിസക്കുള്ള അപേക്ഷ മോഫയിൽ പൂർത്തിയാക്കുമ്പോൾ യഥാർത്ഥ പ്രൊഫഷൻ തന്നെ ചേർക്കണം.

ലേബർ വിസ സ്റ്റാംപിംങ്ങിന് അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ പേരും പ്രൊഫഷനും പ്രത്യേകം ഹൈലൈറ്റ് ചെയ്യണം. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ ഒറിജിനൽ ബാങ്കിന്റെ ഒപ്പും സീലും സഹിതം സമർപ്പിക്കണം.

അറ്റസ്റ്റേഷന് വേണ്ടി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം അപോസ്റ്റിൽ മതിയാകും.(മിനിസ്ട്രി ഓഫ് അഫേഴ്‌സിന്റെ പ്രത്യേക സീലാണ് അപോസ്റ്റിൽ) തുടങ്ങിയ നിർദേശങ്ങളാണ് ഓരോ വിസയും അനുവദിക്കുന്നതിന് നൽകേണ്ട രേഖകളും അതിന്റെ വിശദാംശങ്ങളുമാണ് എംബസി വ്യക്തമാക്കിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക