10​ വ​യ​സ്സി​നു​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കാ​റി​ന്റെ മു​ൻ​വ​ശ​ത്ത്​ ഇ​രു​ത്തു​ന്ന​ത്​ നി​യ​മ​ലം​ഘ​നം; സഊദി ട്രാ​ഫി​ക്​ വ​കു​പ്പ്

0
2129

ജിദ്ദ: 10​ വ​യ​സ്സി​നു​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കാ​റി​ന്റെ മു​ൻ​വ​ശ​ത്ത്​ ഇ​രു​ത്തു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഇത്തരം ഡ്രൈ​വ​ർ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ്​​ വീണ്ടും ഓർമിപ്പിച്ചു.

വാ​ഹ​ന​ത്തിന്റെ മു​ൻ​സീ​റ്റി​ൽ കു​ട്ടി​യെ മു​തി​ർ​ന്ന ഒ​രാ​ൾ എ​ടു​ത്ത​നി​ല​യി​ൽ​ ഇ​രു​ന്നാ​ൽ​പോ​ലും ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. കു​ട്ടി​ക​ളെ അ​വ​രു​ടെ നി​ശ്ചി​ത സീ​റ്റു​ക​ളി​ൽ ഇ​രു​ത്ത​ണം.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഈ ​നി​യ​ന്ത്ര​ണം. കു​ട്ടി​ക്ക്​ കൂ​ടെ ഒ​രാ​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ പി​ന്നി​ലെ നി​ശ്ചി​ത സീ​റ്റി​ൽ ഇ​രു​ത്തി​യ​ശേ​ഷം അ​വ​ർ​ക്ക്​ അ​ടു​ത്തു​ള്ള പി​ൻ​സീ​റ്റ്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കു​ട്ടി​ക​ൾ​ക്ക്​ പി​ൻ​സീ​റ്റി​ൽ പ്ര​ത്യേ​ക സീ​റ്റ്​ ഒ​രു​ക്ക​ണ​മെ​ന്നും സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്​ നേ​ര​ത്തേ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.