ഫുട്ബോൾ രാജാക്കന്മാർ വ്യാഴാഴ്‌ച കളിക്കളത്തിൽ; റൊണാൾഡോയ്ക്ക് റിയാദിൽ ക്യാപ്റ്റൻ ബാഡ്ജ് കൈമാറി

0
4039

റിയാദ്: വ്യാഴാഴ്‌ച ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള മത്സരത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി റിയാദ് സീസൺ സ്റ്റാർസ് ടീമിനെ നയിക്കും.
റൊണാൾഡോയ്ക്ക് റിയാദിൽ ക്യാപ്റ്റൻ ബാഡ്ജ് കൈമാറി.

അൽനസ്​ർ, അൽഹിലാൽ സംയുക്ത ടീമായിരിക്കും മത്സരത്തിനിറങ്ങുക.
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) തലവൻ തുർക്കി അൽ ഷെയ്ഖ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റിയാദ് സീസൺ കപ്പ് ജനുവരി 19ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. റിയാദ് ആസ്ഥാനമായുള്ള അൽ-നസർ, അൽ-ഹിലാൽ എന്നീ ക്ലബ്ബുകളുടെ സംയുക്ത 11 ടീമഗങ്ങൾ റിയാദ് സീസൺ സ്റ്റാർസ് ടീം പിഎസ്ജിക്കെതിരെ ഒരു കളിക്കാൻ ഒരുങ്ങുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എതിരാളിയും പിഎസ്‌ജി താരവുമായ ലയണൽ മെസ്സിയെ നേരിടുന്ന കൗതുകകരമായ കാഴ്ച്ചക്കാണ് ഏവരും ഉറ്റു നോക്കുന്നത്.

മെസ്സിക്കൊപ്പം, ബ്രസീലിന്റെ നെയ്മറും ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഹാട്രിക് ഹീറോ കെലിയൻ എംബാപ്പെയും പാരീസ് സെന്റ് ജെർമെയ്‌ന്റെ ടീമിലുണ്ടാകും.

മത്സരത്തിന് രണ്ടാഴ്ച മുമ്പ് തന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നതിനാൽ റിയാദിൽ നടക്കാനിരിക്കുന്ന മത്സരം ആവേശത്തോടെയാണ് കളി പ്രേമികൾ കാത്തിരിക്കുന്നത്.