റിയാദ്: കൊല്ലം സ്വദേശിയായ വീട്ടമ്മ
റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം താടിക്കാട് സ്വദേശിനി സബീല ബീവി നിസാർ (45) മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത ഉടൻ മരിച്ചു.
റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്.
മുഹമ്മദ് മുഹ്‌സിൻ, അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. പിതാവ്: ഖാലിദ് കുഞ്ഞ്. മാതാവ്: ഹംസത്ത് ബീവി നാഗൂർ കാണി.




