ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് യാത്രക്കാരിലൊരാള്‍ ചെയ്ത ഫേസ്ബുക്ക് ലൈവ്
പൊഖാറ: കളിയും തമാശ പറച്ചിലും…അടുത്തു വരുന്ന പച്ചപ്പിനെ നോക്കിയുള്ള സന്തോഷ വര്‍ത്തമാനങ്ങള്‍. പിന്നെ ഒരു നിമിഷം ..ഒരൊറ്റ നിമിഷം ഒരു കുലുക്കം ആളിപ്പടരുന്ന തീജ്വാല…കാണുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ 68 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കി അവസാന ദൃശ്യങ്ങള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാരിലൊരാളുടെ ഫേസ്ബുക് ലൈവ് വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പായി പകര്‍ത്തിയ വിഡിയോയില്‍ വിമാനം തകര്‍ന്നുവീഴുന്നതിന്റെയും തീപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. അപകടത്തില്‍ മരിച്ച സോനു ജയ്‌സ്വാള്‍ എന്ന യാത്രികന്റെ ഫേസ്ബുക് ലൈവ് വിഡിയോയാണിതെന്നാണ് വിവിധ വാര്‍ത്താ പോര്‍ട്ടലുകള്‍ പറയുന്നത്.
68 യാത്രികരും പൈലറ്റുമാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവില്‍നിന്ന് പൊഖറയിലേക്ക് പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ എ.ടി.ആര്‍72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പായി പൊഖറ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ് തീപ്പിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു.
യാത്രികരില്‍ 53 പേരും നേപ്പാളികളാണ്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 വിദേശികള്‍ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആസ്‌ത്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍.
68 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നതിനാല്‍ ആരും രക്ഷപ്പെടാനിടയില്ലെന്നാണ് നിഗമനം. നേപ്പാള്‍ വിമാനദുരന്തത്തിന്റെ മറ്റ് വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല. വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




