ജിദ്ദ: മക്ക, മദീന പുണ്യഭൂമികളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ പുതിയ പദ്ധതിയുമായി സഊദി അറേബ്യ. വിമാന, ട്രെയിൻ ടിക്കറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഒരേ സമയം വിമാന ടിക്കറ്റിനൊപ്പം തന്നെ ഹറമൈൻ ട്രെയിൻ ടിക്കറ്റുകളും വാങ്ങാവുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് സംബന്ധമായി “സഊദി എയർലൈൻസ്” “സാർ” റെയിൽവേ കമ്പനിയുമായി കരാർ ഒപ്പിട്ടു; എയർലൈൻ, ഹറമൈൻ ട്രെയിൻ ടിക്കറ്റുകൾ ബന്ധിപ്പിക്കുന്നത് തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും ഒരൊറ്റ ടിക്കറ്റ് ലഭ്യമാക്കുന്നതാണ്.
തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും പുണ്യസ്ഥലങ്ങളിൽ എത്താൻ പ്രാപ്തരാക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നതെന്ന് സഊദി എയർലൈൻസിലെ ഹജ്ജ്, ഉംറ സിഇഒ അമർ അൽ ഖാഷിൽ, “അൽ-ഇഖ്ബാരിയ” ചാനലിലെ “അൻ-നഹർ” പരിപാടിയിൽ നടത്തിയ പരിപാടിയിൽ വ്യക്തമാക്കി.
ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ മക്കയെ റമദാൻ മാസത്തിന് മുമ്പ് ആദ്യമായി അന്താരാഷ്ട്ര റിസർവേഷൻ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹറമൈൻ ട്രെയിൻ ഉപയോഗിച്ച് സഊദി എയർലൈൻസ് വഴി മക്കയിലേക്കോ മദീനയിലേക്കോ നേരിട്ട് ബുക്ക് ചെയ്യാൻ പുണ്യസ്ഥലങ്ങളിലേക്കുള്ള തീർഥാടകരെ ഈ ലിങ്ക് പ്രാപ്തമാക്കുമെന്ന് ഹറമൈൻ എക്‌സ്‌പ്രസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റയാൻ അൽ ഹർബി സ്ഥിരീകരിച്ചു.
വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




