തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സഊദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ തുടരും

0
1452

റിയാദ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സഊദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം, വടക്കൻ അതിർത്തി, അൽ ജൗഫ് എന്നീ പ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും.

ജിസാൻ, ഹായിൽ, അൽ-ബാഹ, അസീർ, മക്ക, അൽ-ഷർഖിയ എന്നി വിടങ്ങളിൽ
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മിതമായ മഴയും ലഭിക്കും.

ജിദ്ദയും റാബക്കും ഉൾപ്പെടുന്ന മക്ക മേഖലയിലും നിയോം, ഉംലുജ് ഉൾപ്പെടെ തബൂക്കിലെ നിരവധി പ്രദേശങ്ങളിലും അൽഉലയും മദീനയും ഉൾപ്പെടുന്ന മദീന മേഖലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാക്ഷ്യം വഹിക്കും.

ജബൽ അൽ ലോസ്, അൽ ദഹർ എന്നിവ ഉൾപ്പെടുന്ന തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു.

താപനിലയെ സംബന്ധിച്ചിടത്തോളം, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയുടെ വടക്ക് എന്നിവിടങ്ങളിൽ താപനില 0 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.

റിയാദ്, അൽ-ഖസിം, നോർത്ത് അൽ-ഷർഖിയ എന്നിവിടങ്ങളിലെ താപനില ബുധനാഴ്ച രാത്രി 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.