ബിക്കിനിയെ ചൊല്ലി വിവാദത്തിലായ പത്താൻ സിനിമ ഈ മാസം 25ന് സഊദിയിലും റിലീസ് ചെയ്യും

0
1902

ജിദ്ദ: ഇന്ത്യയിൽ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ‘പത്താൻ സിനിമ’ സൗദിയിൽ ഈ മാസം 25 ന് റിലീസ് ചെയ്യും. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ഷാറൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തുടനീളം ഈ മാസം 25 നാണ് പത്താൻ റിലീസ് ചെയ്യുന്നത്. പത്താനിലെ ബേഷറം രംഗ് എന്ന പാട്ടു രംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയെ ചൊല്ലിയാണ് വിവാദ മുണ്ടായിരുന്നത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സംഘ്പരിവാർ വിവാദമുണ്ടാക്കിയത്. ഷാറൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക