റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. പെരിന്തൽമണ്ണ മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ദമാം റിയാദ് റോഡിൽ റിയാദിനടുത്തു ഏകദേശം 200 കിലോ മീറ്റർ അകലെ വെച്ചാണ് അപകടം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച രാത്രി 12 മണിയോടെ യൂസുഫ് ഓടിച്ചിരുന്ന ഡെയ്ന ലോറി ട്രെയ്‌ലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കെൻസ് കമ്പനിയിൽ ഡ്രൈവർ ആയിരുന്ന ഇദ്ദേഹം സാധനങ്ങളുമായി ദമാമിൽ ഡെലിവറി ചെയ്തതിനു ശേഷം റിയാദിലേക്കു മടങ്ങി പോകുന്നവഴിയാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കമ്പനി അധികൃതരെ അപകട വിവരം അറിയിക്കുകയായിരുന്നു. പിതാവ് ബീരാൻ, മാതാവ് മറിയ, ഭാര്യ റജീന, മക്കൾ സന നസ്രിൻ , ഷഹൽ ഷാൻ , ഫാത്തിമ ഷസ്സ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




