യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 4 പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

0
3556

അബുദാബി: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കേസിൽ 4 പ്രവാസികൾക്ക് ശിക്ഷ വിധിച്ചു.  തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് 4 ചൈനീസ് പൗരന്മാരെയാണ് ശിക്ഷിച്ചത്. 3 വർഷം തടവിലിടാനാണ് ദുബൈ ക്രിമിനൽ കോടതി വിധിച്ചത്. ഒരു ചൈനീസ് വനിത നൽകിയ പരാധിയിലാണ് വിധി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻധാരണ പ്രകാരം ഡിജിറ്റൽ കറൻസി നൽകാൻ ജബൽ അലിയിൽ എത്തിയ യുവതിയെ 4 പേർ ചേർന്ന് ബലമായി പിടിച്ച് വാഹനത്തിന്റെ പിൻസീറ്റിലേക്കു മാറ്റി കൈകാലുകളും ബന്ധിപ്പിച്ച് വായ മൂടിക്കെട്ടി ഡിഐപിയിലേക്കു കൊണ്ടുപോയി.

അവിടെ വച്ച് മർദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ അൺലോക്ക് ചെയ്യിച്ച് ഡിജിറ്റൽ കറൻസി വാലറ്റിൽനിന്ന് 8,000 യൂണിറ്റ് (30,000 ദിർഹം) പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. കൂടാതെ പഴ്സിലുണ്ടായിരുന്ന 8000 ദിർഹവും 7500 ദിർഹം വിലയുള്ള ബാഗും തട്ടിയെടുത്തു.

പൊലീസിൽ റിപ്പോർട്ട് ചെയ്താൽ നഗ്ന ചിത്രം ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. യുവതി കാർ നമ്പർ മനസ്സിലാക്കി പൊലീസിനു പറഞ്ഞുകൊടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മണിക്കൂറുകൾക്കകം 4 പേരെയും അറസ്റ്റ് ചെയ്തു. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക