ആദ്യ ഭാര്യയുടെ പല്ല് തകർത്തു; 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നു കോടതി

0
1577

അബുദാബി: അരിശം മൂത്ത് ആദ്യ ഭാര്യയുടെ പല്ല് അടിച്ചു തകർത്ത കേസിൽ പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചു. അബുദാബി സിവിൽ കോടതിയാണ് ഭാര്യക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നഷ്ടപരിഹാരമായി 50,000 ദിർഹം ( ഏകദേശം 11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് അബുദാബി സിവിൽ കോടതി ഉത്തരവിട്ടത്. എന്നാൽ, തനിക്ക് നഷ്ടരിഹാരമായി 3 ലക്ഷം ദിർഹം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരുന്നത്.

സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് പല്ല് അടിച്ചുപൊട്ടിച്ചത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേൽപിച്ചിരുന്നു. വഴക്ക് കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇരുവരും ബന്ധം വേർപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക