റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി
വി. മുരളീധരന്റെ സഊദി സന്ദർശനം മാറ്റിവെച്ചു. ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പര്യടനത്തിന് ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായ റദ്ദാക്കൽ. പുതിയ തിയതി എന്നാണെന്നു വ്യക്ത മല്ല
സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്.




