സഊദിയിലുള്ള ഡോക്ടർക്ക് തീവ്രവാദ ബന്ധം; നാട്ടിലെത്തിക്കാൻ എൻ ഐ എ ശ്രമം തുടങ്ങി

0
6962

ന്യൂഡൽഹി: സഊദിയിൽലുള്ള കാശ്‌മീരി ഡോക്ടറെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തി. 2021-ൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ഡൽഹി പോലീസ് ആസ്ഥാനത്തിന്റെയും നിരീക്ഷണത്തിന് ഉത്തരവിട്ട കാശ്മീർ സ്വദേശിയായ അനസ്‌തേഷ്യോളജിസ്റ്റ് ആസിഫ് മഖ്ബൂൽ ദാറിനെ (41) യാണ് ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻഐഎ ആസ്ഥാനത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയാണ് തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയതായിദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു.

രഹസ്യാന്വേഷണം നടത്താനുള്ള ഗൂഢാലോചന കഴിഞ്ഞ വർഷം ജനുവരിയിൽ ശ്രീനഗർ പോലീസ് കണ്ടെത്തിയിരുന്നുവെന്നും രണ്ട് തീവ്രവാദികളെയും രണ്ട് തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. “ഡോ ആസിഫ് മഖ്ബൂൽ ദാറിന് തീവ്രവാദത്തിൽ പങ്കുണ്ടെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നുവെന്നും യുഎപിഎ നിയമപ്രകാരം തീവ്രവാദിയായി ചേർക്കുന്നുവെന്നും”, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു.

ശ്രീനഗർ പോലീസും കേന്ദ്ര ഏജൻസികളും ഇദ്ദേഹത്തെ സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളയാളാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിലും പങ്കാളിയാണെന്നും ഇന്ത്യൻ സർക്കാരിനെതിരെ ആയുധമെടുക്കാൻ അദ്ദേഹം കശ്മീരി യുവാക്കളെ സ്വാധീനിക്കുന്നുവെന്നും,” ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ജമ്മു കശ്മീരിലും ന്യൂഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും അക്രമാസക്തമായ ഭീകരപ്രവർത്തനം നടത്താൻ തീവ്രവാദ സംഘടനയുടെ കേഡർമാർ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിച്ച കേസിലെ പ്രതിയാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. “വ്യക്തിഗത തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് എൻഐഎയെയും ലോക്കൽ പോലീസിനെയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും ഫണ്ടുകൾ കണ്ടുകെട്ടാനും സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുമെന്ന് തീവ്രവാദ വിരുദ്ധ ഓഫീസർ പറഞ്ഞു. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം എന്നിവരുൾപ്പെടെ 52 പേരെ ഇന്ത്യ വ്യക്തിഗത ഭീകരരായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക