ജിദ്ദ – അരീകുളം മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് സ്ഥാപക ഡയറക്ടറുമായ കാപ്പൻ ജബ്ബാർ, വ്യവസായിയും വേങ്ങര മലബാർ കോളേജ് ചെയർമാനുമായ സി. ടി മുനീർ, വ്യവസായി എ. കെ മുഹമ്മദ് എന്നിവർക്ക് ജിദ്ദ – അരീകുളം മഹല്ല് പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. നാസർ പുല്ലമ്പലവൻ, നൗഷാദ് അലി, സി. ടി ആബിദ്, നൗഷാദ് പൂച്ചേങ്ങൽ, നജീബ് പാലത്ത് എന്നിവർ സംസാരിച്ചു.

ആത്മാർത്ഥതയും കഠിനാധ്വാനവും ദീർഘ വീക്ഷണവുമുണ്ടെങ്കിൽ ഏത് സംരംഭവവും വിജയിപ്പിക്കാനാവുമെന്ന് കാപ്പൻ ജബ്ബാർ പറഞ്ഞു. രാജ്യാന്തര നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലും വളർന്നു വരിക എന്നതാണ് മലബാർ ട്രസ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് സി. ടി മുനീർ പറഞ്ഞു. പരിപാടിയിൽ വേങ്ങര നാസർ സ്വാഗതവും ഇഖ്ബാൽ പുല്ലമ്പലവൻ നന്ദിയും പറഞ്ഞു.