വിദേശികൾക്കായി അബ്ഷിറിൽ പുതിയ സേവനം; കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഇഖാമ ഇനി സ്വന്തം അബ്ഷർ അക്കൗണ്ടിൽ ലഭിക്കും

0
1587

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അബ്ർഷിർ പ്ലാറ്റ് ഫോമിൽ വിദേശികൾക്ക് വേണ്ടി പുതിയ ഒരു സേവനം കൂടി ആരംഭിച്ചു. വിദേശികളുടെ അബ്ർഷിർ അകൗണ്ടിൽ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഇഖാമ കൂടി ചേർത്തതാണ് പുതിയ സേവനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ ഇഖാമയുടെ ഡിജിറ്റൽ കോപ്പി സ്വന്തം അബ്ഷർ അകൗണ്ട് വഴി ഇനി കാണാനും ഉപയോഗിക്കാനും സാധിക്കും. ആവശ്യമുള്ളപ്പോൾ റഫറൻസിനായി അതിന്റെ ഒരു പകർപ്പ് സൂക്ഷിക്കാനും പ്രാപ്തമാക്കുന്നു.

“അബ്‌ഷീർ ഇൻഡിവിജ്വൽസ്” പ്ലാറ്റ്‌ഫോം വഴി വിദേശികൾക്ക് അബ്ഷിshൽ ലോഗിൻ ചെയ്ത് തങ്ങളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയുടെ (ഇഖാമ) പകർപ്പ് സുരക്ഷാ ഉദ്യോഗസ്ഥരർ ആവശ്യപ്പെടുമ്പോൾ കാണിക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾക്കായി ഇഖാമ കോപ്പി കൈവശം വെക്കൽ നിർബന്ധമില്ലെന്നും അബ്ർഷിപ്ലാറ്റ് ഫോം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്‌ഫോമിലൂടെ ജവാസാത് കേന്ദ്രങ്ങൾ ന്ദർശിക്കാതെ തന്നെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ സേനവങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമാണ് പാസ്പോർട്ട് വിഭാഗം പുതിയ സേവനം അവതരിപ്പിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക