മക്ക: ഭാര്യയൊടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയ മലപ്പുറം സ്വദേശി മക്കയിൽ
നിര്യാതനായി.
തിരൂർ തെക്കൻ കുറ്റൂർ സ്വദ്ദേശി അശ്റഫ് പുളിക്കലാണ് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.




