റിയാദ്: സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് അനധികൃതമായി നേടിയ 55 മില്യൺ റിയാൽ തുക തിരികെ നൽകാൻ സഊദി കോടതി ഉത്തരവിട്ടു.
സ്വദേശി പൗരൻ ഓഹരി വിലയിൽ സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനങ്ങളിലും സമ്പ്രദായങ്ങളിലും
കൃത്രിമം നടത്തിയതായി സാമ്പത്തിക കുറ്റകൃത്യം പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
ഉയർന്ന ക്ലോസിംഗ് വില നേടുന്നതിനായി പൗരൻ 43 തവണ പർച്ചേസ് ഓർഡറുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പൗരനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. 55 ദശലക്ഷത്തിലധികം വരുന്ന അനധികൃത നേട്ടങ്ങൾ തിരികെ നൽകാൻ കോടതി ആവിശ്യപ്പെട്ടു.
കൂടാതെ 2.15 മില്യൺ റിയാൽ പിഴയും ചുമത്തി.
തദാവുൾ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ ഓഹരികൾ സ്വന്തം അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ പേരിലേക്ക് ഇടപാട് നടത്തുന്നത് തടയാനും വിധി വിധിച്ചു.
പബ്ലിക് പ്രോസിക്യൂഷനിലെ ഒരു ഔദ്യോഗിക സ്രോതസ്സ് സ്റ്റോക്ക് മാർക്കറ്റ് സംരക്ഷണം ഒരു പ്രധാന മുൻഗണനയാണെന്ന് ഊന്നിപ്പറഞ്ഞു. വ്യാപാര കൃത്രിമത്വത്തിലേക്ക് നയിക്കുന്ന ഏതൊരു സമ്പ്രദായവും ക്രിമിനൽ ഉത്തരവാദിത്തത്തിന് വിധേയമായിരിക്കും.
പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നത് തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.




