ഗോൺഷൗ: ചൈനയില്‍ കൊവിഡ് സ്ഥിതി ഗതികൾ രൂക്ഷമാണെന്ന തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ലെന്ന് മലയാളി യുവാക്കൾ. ചൈനയിൽ ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്ന സോഷ്യൽ മീഡിയ, മാധ്യമ വാർത്തകൾക്കെതിരെയാണ് തിരക്കേറിയ മാർക്കറ്റ് പശ്ചാത്തലത്തിൽ ഇവർ വീഡിയോ ചിത്രീകരിച്ചു വിശദീകരിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് കൊവിഡ് പടരുകയാണെന്ന ലോകാരോഗ്യസംഘനയുടെയും ആരോഗ്യ വിദഗ്ധരുടേയും മുന്നറിയിപ്പുകള്‍ക്കിടെയാണ് ചൈനയില്‍ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും ഭീതിയുടെ സാഹചര്യമില്ലെന്നും വ്യക്തമാക്കി യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയത്. അവിടെ ജോലി ചെയ്യുന്ന ഒരു കൂട്ടം മലയാളികളാണ് വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും അത്തരമൊരു സാഹചര്യം നിലവിൽചൈനയിൽ ഇല്ലെന്നും ഇവർ പങ്കുവെക്കുന്നു. “ചൈനയിൽ കൊവിഡ് ഉണ്ട്… അത് സാധാരണ പോലെയായി തീർന്നു. അതുള്ളവർ മാർക്കറ്റിലേക്ക് വരുന്നില്ലെന്ന് മാത്രം, അല്ലാതെ ഇവിടെ കൂട്ട മരണമോ അതി ഭീകര അവസ്ഥയോ ഇല്ലെ”ന്നും ഇവർ മാർക്കറ്റിൽ നിന്ന് വീഡിയോയിൽ പറയുന്നു. നിരവധി ആളുകൾ മാർക്കറ്റിൽ സാധാരണ പോലെ തന്നെ അവരുടെ കാര്യങ്ങൾ ചെയ്ത് തിരിച്ചു പോകുന്നതും വീഡിയോയിൽ കാണാകും.
അതേസമയം, ചൈനയിലെ സ്ഥിതിഗതികളെ കുറിച്ച് ലോകാരോഗ്യസംഘടന ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൈന കൊവിഡ് വ്യാപനം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കുന്നില്ലെന്നും മരണങ്ങള്‍ വര്‍ധിച്ചതായും ശ്മശാനങ്ങളില്‍ ജോലിക്കാര്‍ക്ക് തിരിക്കുവര്‍ധിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങളും പറയുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം ദിവസം 5000 പേരെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് യു.കെ ആസ്ഥാനമായ എയര്‍ഫിനിറ്റി കണക്കാക്കുന്നത്.
എന്നാൽ, ഇതെല്ലാം ഫുട്ബോൾ മാമാങ്കം കഴിയാൻ കാത്തിരിക്കുകയായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്. നിരവധി സംശയങ്ങൾ ഉയർത്തിയാണ് സോഷ്യൽ മീഡിയകളിലും മറ്റും നിലവിലെ ഭീതിപ്പെടുത്തുന്ന വാർത്തകൾക്കെതിരെ പലരും പ്രതികരിക്കുന്നത്.
വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




