ലോകകപ്പ്: ഖത്തറിനെ അഭിനന്ദിച്ച് സഉദി ഭരണാധികാരി

0
1310

റിയാദ്: ലോകകപ്പ് വിജയിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് സഉദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും.

‘ഫിഫ ലോകകപ്പ് ഖത്തർ 2022’ സംഘടിപ്പിക്കുന്നതിൽ വിജയിച്ചതിൽ ഞങ്ങളുടെ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരാനും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനും സഹോദരങ്ങളായ അവിടുത്തെ ജനങ്ങൾക്ക് പുരോഗതിയും സമൃദ്ധിയുമുണ്ടാകാനും ആശംസ നേരുന്നുവെന്നും അനുമോദന സന്ദേശത്തിൽ പറഞ്ഞു.