മെസ്സിയെ കൺനിറയെ കണ്ടു… തൊട്ടു…ഫോട്ടോയെടുത്തു; സന്തോഷം പങ്കുവെച്ച് ആസിം വെളിമണ്ണ

0
4512

ദോഹ: മെസ്സിയെ നേരിൽ കണ്ടത്തിന്റെയും ഒപ്പം ചേർന്ന് നിന്ന് ഫോട്ടോയെടുത്തത്തിന്റെയും സന്തോഷത്തിലാണ്
മലയാളിയായ മുഹമ്മദ്​ ആസിം വെളിമണ്ണ. ലുസൈൽ സ്​റ്റേഡിയം വേദിയായ ഫൈനൽ മത്സരത്തിന്​ മു​മ്പായി​ വാം അപ്പ്​ സെഷനായി പുറപ്പെട്ട ലയണൽ മെസ്സി ടണലിൽ കാത്തിരുന്ന ആസിമി​നൊപ്പം ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തായിരുന്നു ഗ്രൗണ്ടിൽ പ്രവേശിച്ചത്​.

മെസ്സിയും സംഘവും ഗ്രൗണ്ടിലേക്ക്​ പ്രവേശിക്കുന്നത്​ ലോകമെങ്ങമുമായി തത്സമയം പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു ടണലിൽ കാത്തിരുന്ന ആസിമിനെ കാണുന്നതും അരികിലെത്തി ഫോ​ട്ടോക്ക്​ പോസ്​ചെയ്യുന്നതും. ഫൈനലിൽ അർജൻറീന, ഫ്രാൻസ്​ ടീമുകളുടെ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലേക്ക്​ എസ്​കോർട്ട്​ സംഘത്തിൽ ആസിമും ഉണ്ടായിരുന്നു.