ജിദ്ദ: പ്രാദേശികവും അന്തർദേശീയവുമായ 900-ലധികം പ്രസാധക സ്ഥാപനങ്ങൾ പങ്കെടുത്ത ജിദ്ദ പുസ്തകമേള സമാപിച്ചു.
പുസ്തകമേളയോടനുബന്ധിച്ച്
ജിദ്ദ സൂപ്പർഡോമിൽ 400 ഓളം വിജ്ഞാന പവലിയനുകളും നൂറിലധികം സാഹിത്യ സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു.

സയൻസ് ഫിക്ഷൻ കോൺഫറൻസും ഡിജിറ്റൽ പബ്ലിഷിംഗ് കോൺഫറൻസും സഊദി അറേബ്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതായി കണക്കാക്കുന്ന രണ്ട് പ്രത്യേക കോൺഫറൻസുകൾ നടത്തി എക്സിബിഷനെ വ്യത്യസ്തമാക്കി.
സംസ്കാരത്തെ രാജ്യത്തിന്റെ മൃദുശക്തിയാക്കി മാറ്റാൻ ശ്രമിക്കുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിൽ സാംസ്കാരിക മേഖലയ്ക്ക് പരിധിയില്ലാത്ത പിന്തുണ ലഭിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം എന്നിവയ്ക്കുള്ള കമ്മീഷൻ സിഇഒ ഡോ: മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു.
സഊദി കളിലേക്കും അവരുടെ സംസ്കാരത്തിലേക്കും ലോകം ഉറ്റുനോക്കുന്ന ഒരു വിജ്ഞാന ജാലകമാണ് ജിദ്ദ പുസ്തകമേള 2022, എന്നും അദ്ദേഹം പറഞ്ഞു.
പ്രദർശനത്തെ പിന്തുണച്ച സാംസ്കാരിക മന്ത്രിയുടെയും കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുടെയും നിർദ്ദേശങ്ങളെയും തുടർനടപടികളെയും പ്രിൻസ് ബാദർ ബിൻ ഫർഹാൻ പ്രശംസിച്ചു.
സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മേളയുടെ ആദ്യ പതിപ്പാണ് ജിദ്ദ പുസ്തക മേളയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
10 ദിവസം നീണ്ടുനിന്ന ജിദ്ദ പുസ്തകമേള 2022, സഊദി അറേബ്യക്ക് അകത്തും പുറത്തുമുള്ള സന്ദർശകരിൽ നിന്നും വായനക്കാരിൽ നിന്നും മികച്ച പങ്കാളിത്തം ലഭിച്ചു.
നിരവധി സെമിനാറുകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സംഗീതകച്ചേരികൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ തുടങ്ങി സമ്പന്നമായ സാംസ്കാരിക പരിപാടികളിലൂടെ സമഗ്രവും സംയോജിതവുമായ ഒരു വിജ്ഞാന യാത്രയ്ക്ക് സന്ദർശകർ സാക്ഷ്യം വഹിച്ചു.




