ദോഹ: ഖത്തർ ഫിഫ ലോകകപ്പിന്റെ ഫൈനൽ beIN സ്പോർട്സ് ചാനലിൽ. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന്റെ തത്സമയവും പ്രത്യേകവും ബഹുഭാഷാ കവറേജും ഉൾപ്പെടുന്ന പ്രക്ഷേപണം ആണ് beIN സ്പോർട്സ് ചെയ്യുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
beIN സ്‌പോർട്‌സിന്റെ ഫ്രീ-ടു-എയർ ചാനലിലും മുഴുവൻ ദിവസത്തെ കവറേജും beIN-ന്റെ ഔദ്യോഗിക YouTube ചാനലിൽ സൗജന്യ സ്ട്രീം ലഭ്യമാകുന്നുണ്ട്.
മിഡിൽ ഈസ്റ്റ് വടക്കേ ആഫ്രിക്ക (മെന) – യിലുടനീളമുള്ള 24 രാജ്യങ്ങളിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർ ആയ beIN ചാനലിലൂടെ നവംബർ 20-ന് ആരംഭിച്ച ഏറ്റവും വലിയ സിംഗിൾ സ്പോർട്ടിങ് പരിപാടി 5 ബില്ല്യണിലധികം ആളുകളാണ് കണ്ടത്.
മൂന്നാം ലോകകപ്പ് കിരീടം ഉറപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന അർജന്റീന ടീമും നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള ഞായറാഴ്ചത്തെ ഫൈനൽ ട്രോഫി മത്സരം ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നാണ്. ഖത്തർ മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ സ്‌പോർട്‌സ് ചാനലുകളുടെ ഒരു ആഗോള ശൃംഖലയാണ് beIN സ്‌പോർട്‌സ്. ഖത്തരി കായിക വിനോദങ്ങളുടെ വർധിച്ച വാണിജ്യവൽക്കരണത്തിൽ ഇത് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
You ട്യൂബ് ചാനൽ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/18Dfei1sspE




