ലോകകപ്പ്: കലാശ പോരാട്ടം നേരിൽ കാണാൻ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ

0
3222

ദോഹ: കലാശ പോരാട്ടം നേരിൽ കാണാൻ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ. ഖത്തർ മിനിസ്ട്രിയുടെ അതിഥിയായി മോഹൻലാൽ ഇന്നലെ ദോഹയിലെത്തി. ഖത്തർ ബിസിനസ് രംഗത്തെ അതികായനും പ്രഗത്ഭ വ്യക്തിത്വവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം ബിൻ ഫൈസൽ അൽ താനി അദ്ദേഹത്തെ സ്വീകരിച്ചു.

അതേസമയം, മമ്മൂട്ടി ഇന്ന് ദോഹയിലെത്തി. ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ കാണാൻ മമ്മൂട്ടിയുമുണ്ടാവും. റോയൽ ഹയ്യ വിഐപി ബോക്‌സിൽ പ്രത്യേക അതിഥിയായി തന്നെയാണ് മമ്മൂട്ടിയുടേയും ഇരിപ്പിടം.

കൂടാതെ, ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യാതിഥികളായി ലോകകപ്പ് സ്റ്റേഡിയത്തിലുണ്ടാവും. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുക ദീപിക പദുകോൺ ആണെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.